കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യം മുഴുവൻ സ്തംഭിക്കുന്ന ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ, പ്രതിഷേധങ്ങളെ അവഗണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ രാഷ്ട്രീയ ജാഥയുമായി മുന്നോട്ട് . പണിമുടക്ക് ദിവസമായ നാളെ കോഴിക്കോട് ജില്ലയിൽ നിശ്ചയിച്ചിട്ടുള്ള പുതുയുഗ യാത്രാ പര്യടന പരിപാടികളിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വി ഡി സതീശന്റെ ഈ നീക്കം തൊഴിലാളികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന ആക്ഷേപം ഇതിനോടകം ശക്തമായിട്ടുണ്ട്. സ്വന്തം സംഘടനയായ INTUC-യുടെ പ്രാദേശിക നേതാക്കൾ പര്യടനം മാറ്റിവയ്ക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും അത് തള്ളിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ ഈ നീക്കം.
ALSO READ : ദേശീയ ഗാനത്തിന് പിന്നാലെ വന്ദേ മാതരം പാടണം; പുതിയ മാർഗ്ഗരേഖ പുറത്തിറക്കി
കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി വർഗം ഒന്നടങ്കം തെരുവിലിറങ്ങുമ്പോൾ യുഡിഎഫ് ജാഥ തുടരുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. തൊഴിലാളി താൽപ്പര്യങ്ങളേക്കാൾ രാഷ്ട്രീയ നേട്ടങ്ങൾക്കാണ് വി.ഡി. സതീശൻ മുൻഗണന നൽകുന്നതെന്ന വിമർശനവും ഇതോടെ ഉയർന്നു കഴിഞ്ഞു.
ENGLISH SUMMARY : Opposition leader V.D. Satheesan has sparked political controversy by deciding to continue his district tour in Kozhikode tomorrow, defying both the national strike against the central government’s labor policies and strong objections from INTUC leaders.