സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ മന്ത്രി എം ബി രാജേഷിന്റെ ഒരു കുട്ടി ഫാനിന്റെ വീഡിയോയാണ് കാണാൻ കഴിയുക. വീഡിയോയിൽ ഒരു കുഞ്ഞ് മോൻ മന്ത്രിയുടെ സംസാരിക്കുന്നതിന്റെ രസകരമായ സംഭാഷണ ദൃശ്യങ്ങൾ കാണാം. ആ മോനോട് വളരെ സ്നേഹത്തോടെ മന്ത്രി മറുപടി പറയുകയും, മന്ത്രി കുഞ്ഞിനെ എടുക്കുന്നതിന്റെ ദൃശ്യങ്ങളും ഒക്കെ കാണാം.
മന്ത്രിയുടെ അടുത്തേയ്ക്ക് ഒരു കുഞ്ഞ് മോൻ അവന്റെ അച്ഛന്റെ കയ്യിൽ ഇരുന്ന് വരുന്നത് കാണാം. പെട്ടന്ന് തന്നെ ആ മോൻ മന്ത്രിയുടെ അടുത്ത് ഒരു പേരയ്ക്ക തര്വോ… എന്ന് ചോദിക്കുന്നു. ഉടൻ തന്നെ മന്ത്രി തിരിച്ച് ആ കുഞ്ഞിനോട് ഓമനത്തോടെ തരാം പക്ഷെ തന്റെ പേര് പറയണം എന്ന് ആവശ്യപ്പെടുന്നു. ഉടൻ തന്നെ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് ആ കുഞ്ഞു മോൻ എം ബി രാജേഷ് എന്ന് സ്നേഹത്തോടെ പറയുന്നു.
ഓമനത്തമുള്ള വീഡിയോ നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്. പ്രയാബധമന്യേ മന്ത്രി അപ്പൂപ്പനും, എം ബി രാജേഷിനും, മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഒക്കെ ഫാൻസുണ്ടെന്ന് വീണ്ടും വീണ്ടും തെളിഞ്ഞിരിക്കുകയാണ്.