എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആശവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി ബിജെപി. കേന്ദ്രം സംസ്ഥാനത്തിന് നല്‍കേണ്ട തുക ഒന്നും തന്നെ നല്‍കിയില്ലെന്ന് മാത്രമല്ല ഫിക്സഡ് ഇന്‍സെന്റിവ് 100 കോടി രൂപയും കേന്ദ്രം നല്‍കാനുണ്ട്. വസ്തുത ഇതായിരിക്കെയാണ് സമരവേദിയിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പച്ചകള്ളം പറഞ്ഞത്.
ആശാവര്ക്കര്മാരാര്ക്കായി കേന്ദ്രം കേരളത്തിന് നല്‍കേണ്ട ഫിക്സസ് ഇന്‍സന്റീവ് 100 കോടി, ദേശീയ ആരോഗ്യമിഷന് പദ്ധതി നടപ്പിലാക്കുന്നതിനായി നല്‍കേണ്ടത് 600 കോടി, തുടങ്ങി നിരന്തരമുള്ള കേന്ദ്ര അവഗണന തുടരുമ്പോഴാണ് രാജ്യത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന ഓണറേറിയം നല്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്.
Also Read : ആഴക്കടല്‍ ധാതു ഖനനത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: ആവശ്യവുമായി കേരള നിയമസഭ
കേരളം 7000 രൂപയാണ് നല്‍കുന്നത്. എന്നാല്‍ തെലങ്കാനയാണ് കൂടുതല്‍ തുക ആശമാര്‍ക്ക് ഓണറേറിയം നല്‍കുന്നതെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. കേന്ദ്രം അനുവദിക്കേണ്ട തുകയുടെ കണക്കുകള്‍ ആരോഗ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആശവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി ബിജെപി രംഗത്തെത്തിയത്. കേന്ദ്രം നല്‍കാനുള്ള തുക നല്‍കിയില്ലെന്നു മാത്രമല്ല സമരപ്പന്തലിലെത്തി കേന്ദ്രം നയാ പൈസ സംസ്ഥാനത്തിന് നല്‍കാനില്ലെന്ന പച്ചക്കള്ളവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തിന് നല്‍കേണ്ട തുകയുടെ കണക്കുകള്‍ പുറത്തുവന്നിട്ടും കേന്ദ്രത്തിനെതിരെ ശബ്ദിക്കാന്‍ സമരസമിതിയും തയ്യാറാവുന്നില്ല. പച്ചക്കള്ളം പറഞ്ഞ് സമരക്കാരെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുകയാണ് പ്രതിപക്ഷത്തിന്റെ നീക്കം.