പാലക്കാട് ധോണി വനമേഖലയിൽ കാട്ടുതീ പടരുന്നു. നീലിപ്പാറ, അടുപ്പൂട്ടിമല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം തുടങ്ങിയ തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. തീകെടുത്താനുള്ള ശ്രമം തുടരുന്നതായി വനം വകുപ്പ് അറിയിച്ചു. നീലിപ്പാറ മുതൽ അടുപ്പ് കൂട്ടിമല വരെ പത്തു കിലോമീറ്ററിലധികം കാട്ട് തീ പടർന്നിട്ടുണ്ട്. ഇവിടെ തീ പടരുന്നതിനാൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ബുദ്ധനായാഴ്ച ഇവിടെ ജനവാസ മേഘാലയ സെന്റ് തോമസ് നഗറിൽ തീ പടർന്നു. പതിഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ നാട്ടുകാർ ചേർന്ന് തീയണച്ചു.
കിലോമീറ്ററുകളോളം മലമുകളിലേക്ക് പടരുന്ന തീയണക്കാൻ അഗ്നിരക്ഷാ സേനക്ക് സാധിക്കില്ല എന്നതും വെല്ലുവിളിയാകുന്നുണ്ട്. മലമുകളിൽ ഉണക്ക മരങ്ങൾ തമ്മിൽ ഉരഞ്ഞാണ് തീ പിടിക്കാറുള്ളത്. ഇത്തരത്തിൽ തീ പടർന്നു ജനവാസ മേഖലയിലേക്ക് എത്തുമ്പോൾ ഫയർ ലൈനിൽ നിന്നും വനപാലകർ മറ്റൊരു തീ കത്തിക്കുകയും (കൗണ്ടർ ഫയർ) ഇത്തരത്തിൽ ഇരു വശങ്ങളിൽ നിന്നുമുള്ള തീ ചേരുന്നതോടെ തീ അണയുകയും ചെയ്യുന്നതാണ് പ്രതിരോധ മാർഗ്ഗം.