റൊസാരിയോയുടെ മണ്ണിൽ പന്തുതട്ടിയാണ് ലയണല്‍ മെസി എന്ന ഫുട്ബോൾ ഇതിഹാസം കായിക ലോകത്തേക്ക് ചുവടുവെച്ചത്. കാൽപന്തുകളിയുടെ മിശിഹയുടെ പാദങ്ങൾ പിൻതുടർന്ന് ലയണല്‍ മെസ്സിയുടെ മകന് തിയാഗോ മെസ്സി.
മെസ്സി തന്റെ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച റൊസാരിയോയിലാണ് മൂത്ത മകനും ഇപ്പോൾ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അർജന്റീനയുടെ തലസ്ഥാനമായി ബ്യൂണസ് ഐറിസില്‍ നിന്ന് 300 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി പരാന നദിയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് റൊസാരിയോ.
Also Read: അതിങ്ങ് തന്നേക്ക്; ടെസ്റ്റ് റാങ്കിങില്‍ ബുംറ വീണ്ടും ഒന്നാമത്
ഇന്റര്‍ മയാമിയുടെ യൂത്ത് ടീമിന് വേണ്ടിയാണ് മെസിയുടെ മൂത്തമകനായി 12 വയസുള്ള തിയാഗോ മെസി മൈതാനത്തേക്കിറങ്ങിയത്. ന്യൂവെല്‍സ് കപ്പ് ടൂര്‍ണമെന്റിൽ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സ് ടീമിനെതിരെ മയാമിക്കു വേണ്ടിയാണ് കുഞ്ഞു മെസി അരങ്ങേറ്റ മത്സരം കളിച്ചത്.
പത്താം നമ്പര്‍ ജഴ്സിയിൽ കളത്തിലിറങ്ങിയ തിയാഗോയ്ക്ക് പിന്തുണയും പ്രോത്സാഹനവുമായി അമ്മ അന്റോണെല്ല റൊക്കൂസോയും കളി കാണാനായി എത്തിയിരുന്നു. മെസിയുടെ മാതാപിതാക്കളായ ജോര്‍ജ് മെസ്സി, സെലിയ കുക്കിറ്റിനി എന്നിവരും പേരക്കുട്ടിയുടെ കളി ആസ്വദിക്കാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.
Also Read: ഐപിഎല്‍ പുലികളാകാന് മലയാളി ചുണക്കുട്ടികള്‍
ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സ് ടീമിനെതിരെയുള്ള മത്സരത്തിൽ പക്ഷെ മറുപടിയില്ലാത്ത ഒരുഗോളിന് മയാമി പരാജയപ്പെട്ടിരുന്നു.