
ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയിലെ റാവല്‍പിണ്ടി ആതിഥേയത്വം വഹിക്കുന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴ കാരണം വൈകി. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരമാണിത്. മഴ കാരണം ടോസ് പോലും ഇടാനായില്ല. നിലവില്‍ ഒരു മണിക്കൂറാണ് മത്സരം വൈകിയത്. ഇന്ന് ജയിക്കുന്ന ടീം സെമി ഉറപ്പിക്കും.
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ചരിത്ര ജയം നേടിയ ഓസ്ട്രേലിയ ഫുള്‍ പവറിലാണ് ദക്ഷിണാഫ്രിക്കയെ നേരിടാനെത്തുന്നത്. അതേസമയം, അഫ്ഗാനിസ്ഥാനെതിരെ 107 റണ്‍സിന്റെ വിജയം നേടിയാണ് ദക്ഷിണാഫ്രിക്ക റാവല്‍പിണ്ടിയിലെത്തിയത്.
Read Also: ചാമ്പ്യൻസ് ട്രോഫി: കിവികൾ സെമിയിലേക്ക് പറന്നു; പാകിസ്ഥാനും ബംഗ്ലാദേശിനും ഇനി പ്രതീക്ഷകളില്ല
അതേസമയം, ശനിയാഴ്ച വരെ റാവല്‍പിണ്ടിയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇന്ന് വരും സമയങ്ങളില്‍ മഴ വര്‍ധിക്കുമെന്നും പ്രവചനമുണ്ട്. മൈതാനത്ത് ഫ്ളഡ് ലൈറ്റ് ഓണ്‍ ചെയ്തിട്ടുണ്ട്. അതേസമയം, ടൂർണമെൻ്റിൽ ഇന്ത്യയും ന്യൂസിലൻഡും സെമിയിലെത്തി. പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും തകർത്താണ് ഇരു ടീമുകളും സെമി പ്രവേശനം ഉറപ്പിച്ചത്.
Key words: australia vs south africa, rawalpindi weather, icc champions trophy 2025
The post റാവല്‍പിണ്ടിയില്‍ മഴ; ടോസ് പോലും ഇടാനായില്ല, ഓസീസ്- പ്രോട്ടീസ് മത്സരം വൈകുന്നു appeared first on Kairali News | Kairali News Live.