പാക്കിസ്ഥാന് പ്രവിശ്യാ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് റാലി നടത്തി തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ). ജയിലിലുള്ള ഇമ്രാന് ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ഖൈബര്‍ പക്തൂണ്‍ഖ്വാ മുഖ്യമന്ത്രിയും ഇമ്രാന്റെ അനുയായിയുമായ അലി അമീന് ഗണ്ടാപുര്‍ ആണ് റാലിക്കു നേതൃത്വം നല്‍കിയത്.
ഇമ്രാന് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതല്‍ വിവിധ കേസുകളില്‍പ്പെട്ട് ജയിലിലാണ്. കേസുകള്‍ രാഷ്ട്രീയപ്രേരിതമെന്ന് തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി അവകാശപ്പെട്ടു. അറസ്റ്റിലായ പിടിഐ പ്രവര്‍ത്തകരെ മുഴുവന്‍ മോചിപ്പിക്കണമെന്നും ഷഹ്ബാസ് ഷരീഫ് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും പിടിഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
Read Also: മനിലയിൽ കുടിയേറ്റക്കാർ പാർത്ത ചേരി തീവിഴുങ്ങി, കത്തി നശിച്ചത് ആയിരത്തിലധികം വീടുകൾ
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി ഇസ്ലാമാബാദ് നഗരത്തില്‍ വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. പാര്‍ലമെന്റിലേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഇന്റര്‍നെറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, മാര്‍ച്ചിനിടെ പിടിഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും അറസ്റ്റ് നടന്നതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
News Summary: The Pakistan Tehreek-e-Insaf Party (PTI) held a rally in the capital Islamabad, led by the provincial chief minister.