മഹാവികാസ് അഘാഡിയെ നിഷ്പ്രഭമാക്കി ബിജെപി നയിക്കുന്ന എന്‍ഡിഎ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെ വോട്ടിംഗില്‍ ക്രമക്കേട് നടന്നെന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത ആഘാതമേറ്റ എന്‍ഡിഎയ്ക്ക് വലിയ ആശ്വാസമായി 225ലധികം സീറ്റുകളിലാണ് വന്‍ വിജയമുണ്ടായത്. എന്നാല്‍ മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിലും അധികം വോട്ടുകള്‍ എണ്ണി എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ALSO READ: റെയിൽവേ പദ്ധതികളും ബിജെപി സംസ്ഥാനങ്ങൾക്ക് മാത്രം; കേരളത്തിന്റെ ആവശ്യങ്ങൾക്ക് ഇത്തവണയും പുല്ലുവില
എണ്ണിയതും പോള്‍ ചെയ്തതുമായ വോട്ടുകളുടെ ഡാറ്റയില്‍ പൊരുത്തക്കേടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് മണ്ഡലങ്ങളില്‍ എണ്ണിയപ്പോള്‍ പോള്‍ ചെയ്തതിനേക്കാള്‍ കുറവ് വോട്ടും 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകളും ഉണ്ടെന്നാണ് ദ വയറില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് 5,04,313 വോട്ടുകള്‍ അധികമെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയ തെരഞ്ഞെടുപ്പുകള്‍ക്ക് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇലോണ്‍ മസ്ക് പോലും ഇവിഎമ്മുകളില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന് പറഞ്ഞിരുന്നതായി ഹര്ജിക്കാരന് വാദിച്ചെങ്കിലും രാഷ്ട്രീയ നേതാവ് ചന്ദ്രബാബു നായിഡുവും ഇത് പറഞ്ഞിരുന്നുവെന്നും ചന്ദ്രബാബു നായിഡു ജയിച്ചാല്‍ ഇവിഎമ്മില്‍ കൃത്രിമം നടന്നുവെന്ന് പറയുമോയെന്നും കോടതി ചോദിച്ചു.