ക്യാൻസർ രോഗത്തിനും ചികിത്സയ്ക്കും മികച്ച പരിഗണനയാണ് സർക്കാർ നൽകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ആരോഗ്യം ആനന്ദം.. അകറ്റാം അർബുദത്തെ..’ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് ലോക ക്യാൻസർ ദിനമാണ്
ആ ദിവസം തന്നെ പരിപാടിക്ക് തുടക്കമിടാൻ കഴിയുന്നത് പ്രത്യേകതയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു
രോഗം കണ്ടെത്തിയാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടണം.നാടിന്റെ എല്ലാ മേഖലയിലും സഹകരിപ്പിച്ചു കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് . ക്യാൻസറിനെക്കുറിച്ച് ഉള്ള അവബോധം ഇനിയും വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഭിന്നാനുഭവങ്ങളിൽ നമുക്ക് ഒന്നിക്കാം ഇതാണ് ഈ വർഷത്തെ ദിന സന്ദേശം. രാജ്യത്ത് ക്യാൻസർ രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു എന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.
കേരളത്തിലും നേരിയ വർധന ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് തുടങ്ങി മാർച്ച് 8 ന് അവസാനിക്കും വിധം ആണ് ആദ്യഘട്ട ക്യാമ്പയിൻ.എല്ലാവർക്കും ക്യാൻസർ രോഗ പരിശോധന നടത്തും. ഒരു വർഷം കൊണ്ട് എല്ലാവരിലേയും രോഗം കണ്ടെത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.